മനുഷ്യനാവണം.....(arts day)

മോഷണ ശ്രമത്തിനിടെ പിടികൂടിയ ഒരു മനുഷ്യനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് സ്വകാര്യഭാഗത്തേക്ക് കട്ടുറുമ്പുകളെ കയറ്റിവിടുന്ന ഒരു ഭീകര കാഴ്ച്ച, സന്ധ്യമയങ്ങിയപ്പോള്‍ സ്വസ്ഥമായിരുന്ന് മദ്യപിക്കാനും മീന്‍പിടിക്കാനുമായി മറ്റൊരു നാട്ടില്‍ നിന്നെത്തിയ മൂന്ന് നാല് ചെറുപ്പക്കാരെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് അവശരാക്കിയതായിരുന്നു രണ്ടാമത്തെ കാഴ്ച. ആള്‍ക്കൂട്ടത്തിന്റെ അക്രമോത്സുകതയ്ക്ക് മുന്നില്‍ അതിനെതിരായ പ്രതിഷേധശബ്ദം ആരും കേട്ടതുമില്ല. അത്തരമൊരു കഥാതന്തു ഉയർത്തികാട്ടിക്കൊണ്ടാണ് ഇന്ന് ഞങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. സവിനയം നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ അവതരിപ്പിക്കുന്നു - " മനുഷ്യനാവണം " കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല, ലോകത്തെവിടെയും ആള്‍ക്കൂട്ടത്തിന്റെ സ്വഭാവം ഇതാണ്. ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ ദുര്‍ബലരെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന വാര്‍ത്തകള്‍ ഇപ്പോഴും ഇടക്കിടെ കേള്‍ക്കാറുണ്ട്. പരിഷ്‌കൃതരെന്നും ലോകത്തിന് മാതൃകയെന്നും ഊറ്റംകൊള്ളുന്ന അമേരിക്കയിലെ നഗരങ്ങളില്‍ നിന്ന് പോലും ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ നമ്മുടെ ചെവിയിലെത്തുന്നു. നിസ്സഹായരായ മനുഷ്യരെ ആള്‍ക്കൂട്ടം നല്‍കുന്ന ബലത്തില്‍ ചോദ്യം ചെയ്യാമെന്നും മര്‍ദ്ദിക്കാമെന്നും കൊലപ്പെടുത്താമെന്നും ഇനിയൊരാള്‍ക്കും മിഥ്യാധാരണകള്‍ ഉണ്ടായിക്കൂട.ആള്‍ക്കൂട്ടമെന്നതും ഒരു അശ്ലീലമാണ്. കാരണം, അവര്‍ക്ക് ആനന്ദമേയുള്ളൂ, രാഷ്ട്രീയമില്ല. വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ , ഉയർന്നവനെന്നോ താഴ്ന്നവനെന്നോ ഇല്ലാതെ വിശക്കുന്നവന് അന്നം, മനുഷ്യൻ എന്ന പരിഗണന തുടങ്ങിയ ജീവിതമൂല്യങ്ങൾ പകർന്നു നൽകുകയല്ലേ വേണ്ടത്. സാക്ഷരത വാക്കുകളിൽ മാത്രം ഒതുങ്ങാതെ ജീവിതത്തിലും മുന്നിൽ പിടിക്കാൻ കഴിയുന്നതാവട്ടെ ..... നന്ദി ലോകമേ...

Comments

Popular posts from this blog

INNOVATIVE WORK