Reading and Reflection 📚🎨🌸
ഇന്ന് വളരെ നല്ല ഒരു ദിവസമായിരുന്നു. ഓപ്ഷണൽ ക്ലാസ്സിൽ എനിക്ക് ആയിരുന്നു Reading and Reflection പ്രസന്റേഷൻ ഉണ്ടായിരുന്നത്. എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലാണ് ഞാൻ എടുത്തത്. മഹാഭാരത കഥയുടെ ഒരു സംക്ഷിപ്തരൂപം, എം.ടി വാസുദേവൻ നായരുടെ കണ്ണുകളിലൂടെ അതായിരുന്നു രണ്ടാമൂഴം.📚
“ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടു കളയാം. മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്’’.
‘കടം വീട്ടാന്‍ പലതും ബാക്കിയിരിക്കേ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ…’
‘ആലോചിച്ചാലോചിച്ച് നിറുത്തിനിറുത്തിപ്പറയുന്ന വാക്കുകള്‍ . പലപ്പോഴും സ്വയം സംസാരിക്കുന്നു എന്ന് തോന്നുംവിധം പിറുപിറുത്തുകൊണ്ട് നടക്കും. ചിലപ്പോള്‍ മുഖം ചുവന്ന് ആകാശത്തിലേക്ക് മിഴികളുയര്‍ത്തി നോക്കി നില്‍ക്കുമ്പോള്‍ അധൃഷ്യനാണെന്നും തോന്നും.’😚
‘മനസ്സ് ശാന്തം. ഈ വധം ശരിക്കും ഞാന്‍ ആസ്വദിക്കാന്‍ പോകുന്നു. ഇരുട്ടില്‍ നിയമങ്ങളില്ല. മല്ലയുദ്ധതിന്റെ ആചാര്യന്മാര്‍ അതിനെ പൈശാചികമുറയെന്ന് പറയും…..’,☺️☺️
‘കുരുക്ഷേത്രത്തില്‍ നിന്നും ധര്‍മ്മയോദ്ധാവ് പുറത്തിറങ്ങിയപ്പോള്‍ ഹിരണ്വതീരത്ത് മുള്‍ചെടിക്കാട്ടില്‍ ആദ്യദിവസം ആത്മാവുകള്‍ ഉപേക്ഷിച്ചിട്ട ജീര്‍ണവസ്ത്രങ്ങള്‍ തീ കൊളുത്തിക്കഴിഞ്ഞിരുന്നു…’😞
‘വജ്രാകൃതിയില്‍ സൈന്യങ്ങള്‍ നിരന്നു… വൈഢൂര്യകണ്ണുകളുള്ള സിംഹം കൊടിയടയാളമായുള്ള തേരുകള്‍ക്ക് മുകളില്‍ വെണ്‍കൊറ്റകുടയുയര്‍ന്നു, ശംഖുകളും പിന്നെ ഭേരികളും മുഴങ്ങി… പിന്നെ ധര്‍മ്മയുദ്ധനിയമങ്ങള്‍ !!’✨
‘യുധിഷ്ഠിരന്‍ മുഖമുയര്‍ത്തി നോക്കി… എന്നിട്ട് വളരെ ശാന്തതയോടെ ഒരു വാക്ക് മാത്രം പറഞ്ഞു ”യുദ്ധം"🔥
Comments
Post a Comment