Library ♥️
പുസ്തകത്താളുകളിൽ നിന്ന് കണ്ണുകൾ മൊബൈൽ സ്ക്രീനിലേക്ക് പറിച്ചുനട്ടിരിക്കുന്ന ഇന്നത്തെ ലോകം തിരിച്ചറിയേണ്ടതും എന്നാൽ പലപ്പോഴും മറന്നു കളയുകയും ചെയ്യുന്ന ഒന്നാണ് വായനയുടെ പ്രാധാന്യം." വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും" എന്ന കുഞ്ഞുണ്ണി മാഷിൻറെ വാക്കുകൾ വായനയുടെ ആവശ്യകത വിളിച്ചോതുന്നു. ഒട്ടുമിക്ക എഴുത്തുകാരുടെയും സൃഷ്ടികളിൽ സ്വന്തമോ അല്ലെങ്കിൽ മറ്റുള്ളവരുടെയും ജീവിതഗ്രന്ഥിയായ അനുഭവങ്ങൾ കാണും എന്നുള്ളതിനാൽ തന്നെ വായന സമ്മാനിക്കുന്നത് അറിവ് മാത്രമല്ല, അനുഭവങ്ങൾ കൂടിയാണ്. അതുകൊണ്ടുതന്നെ നല്ല പുസ്തകങ്ങളുടെ വായന ഒരാളുടെ വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നിർവഹിക്കുന്നു. അതേസമയം രചയിതാവിന്റെ ഭാവന കൂടി കലർന്നതാണ് ഓരോ രചനയും എന്ന തിരിച്ചറിവും ആവശ്യമാണ്. ഇത്തരത്തിൽ ഒരു നല്ല വായനാശീലം വളർത്തിയെടുക്കുക വഴി മികച്ച വ്യക്തികളെയും അതിലൂടെ പ്രബുദ്ധമായ ഒരു സമൂഹത്തെയും പടുത്തുയർത്താൻ നമുക്ക് സാധിക്കും...❤️
വാക്കുകളിൽ ശക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, നമ്മുടെ അസ്തിത്വം, അനുഭവം, ജീവിതം, വാക്കുകളിലൂടെ ഉറപ്പിക്കുന്നതിനുള്ള ശക്തി.നിങ്ങൾ എവിടെയായിരുന്നാലും പ്രശ്നമില്ല. എന്നാൽ നിങ്ങളുടെ കൈയ്യിൽ മറ്റൊരു ലോകം കാണാം......🌸🌸🌸🌸🌸
Comments
Post a Comment