Posts

Showing posts from March, 2023

Theosa Tour

Image
ഒരു മൂന്നു  കാലഘട്ടങ്ങൾ ഒരുമിച്ചുള്ള ഒരു യാത്ര..... ആരംഭത്തിൽ കുറച്ചു ബുദ്ധിമുട്ടുകൾ തോന്നിയെങ്കിലും മധ്യത്തിൽ വളരെയധികം സന്തോഷിച്ച യാത്ര ..❤️..ഒരുമിച്ച് ഭക്ഷണങ്ങൾ പങ്കുവെച്ചും ഉല്ലസിച്ചും പാട്ടുകൾ പാടിയും  സന്തോഷിച്ച ഒരു ദിവസം....😊.. ഒരു വിനോദയാത്ര എന്നതിലുപരി പഴയ തലമുറയും ഇപ്പോഴത്തെ തലമുറയും തമ്മിലുള്ള ഒരു സംഗമം കൂടിയായിരുന്നു ഉദ്ദേശിച്ചിരുന്നത് പ്രായഭേദമന്യേ എല്ലാവർക്കും ഒരേ മനസ്സോടും സന്തോഷത്തോടും കൂടി സംസാരിക്കുവാനും ഇടപഴകുവാനും ഒക്കെ സാധിച്ച ഒരു ദിവസം.....💓.  

Emotions can express something...

Image
“Chaplin made me laugh and cry without saying a word. I had an instinct. I was touched by the soul of Chaplin – Mime is not an imitator but a creator.” ~ Marcel Marceau

Women's day celebration 🎉

Image
  Greetings to everyone present here. As we all know we are here to celebrate the presence of Women in society and to celebrate their achievements, to celebrate International Women’s Day. തിരക്കുകൾക്കിടയിലും ഈ ഒരു ദിവസം മറന്നു പോകാൻ നമുക്ക് ഒരിക്കലും സാധിക്കില്ലല്ലോ........ ഞങ്ങളും ഇന്ന് വളരെ ലളിതമായ രീതിയിൽ ഈ ഒരു ദിനം ഒത്തുകൂടി...., MTTC things❤️

മനുഷ്യനാവണം.....(arts day)

Image
മോഷണ ശ്രമത്തിനിടെ പിടികൂടിയ ഒരു മനുഷ്യനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് സ്വകാര്യഭാഗത്തേക്ക് കട്ടുറുമ്പുകളെ കയറ്റിവിടുന്ന ഒരു ഭീകര കാഴ്ച്ച, സന്ധ്യമയങ്ങിയപ്പോള്‍ സ്വസ്ഥമായിരുന്ന് മദ്യപിക്കാനും മീന്‍പിടിക്കാനുമായി മറ്റൊരു നാട്ടില്‍ നിന്നെത്തിയ മൂന്ന് നാല് ചെറുപ്പക്കാരെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് അവശരാക്കിയതായിരുന്നു രണ്ടാമത്തെ കാഴ്ച. ആള്‍ക്കൂട്ടത്തിന്റെ അക്രമോത്സുകതയ്ക്ക് മുന്നില്‍ അതിനെതിരായ പ്രതിഷേധശബ്ദം ആരും കേട്ടതുമില്ല. അത്തരമൊരു കഥാതന്തു ഉയർത്തികാട്ടിക്കൊണ്ടാണ് ഇന്ന് ഞങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. സവിനയം നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ അവതരിപ്പിക്കുന്നു - " മനുഷ്യനാവണം " കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല, ലോകത്തെവിടെയും ആള്‍ക്കൂട്ടത്തിന്റെ സ്വഭാവം ഇതാണ്. ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ ദുര്‍ബലരെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന വാര്‍ത്തകള്‍ ഇപ്പോഴും ഇടക്കിടെ കേള്‍ക്കാറുണ്ട്. പരിഷ്‌കൃതരെന്നും ലോകത്തിന് മാതൃകയെന്നും ഊറ്റംകൊള്ളുന്ന അമേരിക്കയിലെ നഗരങ്ങളില്‍ നിന്ന് പോലും ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ നമ്മുടെ ചെവിയിലെത്തുന്നു. നിസ്...