Art Gallery 🎨🖌️
"എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന ആ ഗ്രാമഫോണാണ് ആദ്യം ഇവിടെ കൊണ്ട് വക്കുന്നത്. അതിൽ നിന്നുള്ള ഈണങ്ങളുടെ അകമ്പടിയോടെയാണ് എന്റെ ചുമലിൽ ഓരോ ചിത്രങ്ങളും മറ്റ് മിനുക്ക് പണികളും ഇവിടത്തെ കുട്ട്യോള് തീർത്തത്. 🥰ഇവിടുത്തെ ഓരോ ചിത്രങ്ങളിലും ആയിരം കഥകളാണെന്നേ. ഒരൊറ്റ ചിത്രത്തെതന്നെ ഞാൻ എത്ര രീതികളിൽ വായിച്ചിരിക്കുന്നു.
വരച്ചയാൾ കണ്ട പോലെ എത്ര പേർ ഓരോ പടത്തെയും നോക്കിക്കാണുന്നുവോ ആവോ....🤔
ചിലർക്കിവിടം നേരമ്പോക്കിനുള്ള സ്ഥലം മാത്രമാണെങ്കിലും ജീവവായുവിനായി മാത്രം ഇവിടേക്കെത്തുന്ന ഒരു പറ്റം ആൾക്കാരിലൂടെയാണ് ഞാനും ജീവിക്കുന്നത്.☺️
പിണക്കങ്ങളും, ഇണക്കങ്ങളും, നോവുകളും, പ്രണയങ്ങളും, വിരഹങ്ങളും, ആഗ്രഹങ്ങളും എല്ലാം ഒത്തുചേരുന്ന സ്വർഗ്ഗമാണ് ഇവിടം.😚 വന്നതും വരാനിരിക്കുന്നതും വന്നുപോയതുമായ ഒരായിരം ഓർമകൾക്ക്, സ്വപ്നങ്ങൾക്ക് കൂടൊരുക്കി ഞാൻ ഒരു ആർട്ട് ഗാലറി....🎨🖌️
Comments
Post a Comment